വെള്ളറട: റോഡരികില്‍ നില്ക്കുമ്പോള് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. ടാക്സിഡ്രൈവറായ ഒറ്റശേഖരമംഗലം ഇടവാല്‍ ദിവ്യ വിലാസത്തില്‍ വിജയകുമാരന്‍ നായരാണ് (63)മരിച്ചത്.
Read Also : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
23-ന് വൈകുന്നേരം വലിയവിളപ്പുറത്ത് വച്ചായിരുന്നു അപകടം. ബൈക്കിടിച്ച് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയകുമാരന്‍ നായരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25-ന് രാത്രിയോടെ മരിച്ചു.
ഭാര്യ: വിജയാംബിക. മക്കള്‍: ദിവ്യ, രേവതി. മരുമക്കള്‍: സഞ്ജീവ്, പ്രസാദ് സഞ്ചയനം ജൂലായ് മൂന്നിന് രാവിലെ ഒമ്പതിന്. ആര്യങ്കോട് പൊലീസ് അപകട മരണത്തിന് കേസെടുത്തു.
Post Your Comments