
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും, ചോദ്യോത്തര വേളയില്‍ പ്രതിഷേധിച്ചപ്പോള്‍ ഒരിക്കലും ഇല്ലാത്ത വിധത്തില്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് മുദ്രാവാക്യം വിളികളും ആക്രോശങ്ങളുമായി പ്രതിപക്ഷ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:പ്രതിപക്ഷ നേതാക്കള്‍ കിങ് ലിയര്‍മാർ: വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി
‘മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത് മാധ്യമ സ്വതന്ത്ര്യത്തിന്റെ മാത്രമല്ല, സഭയുടെയും പ്രതിപക്ഷത്തിന്റെയും അവകാശ ലംഘനമാണ്. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തും. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകും. പ്രതിപക്ഷം എന്തു ചെയ്തു എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി എല്ലാത്തിലും മോദിയെ അനുകരിക്കുകയാണ്’, പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
‘രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം വളരെ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് നടന്നിരിക്കുന്നത്. മന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫില്‍ പെട്ടയാളാണ് ആക്രണമണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി വരെ അയാളെ അറസ്റ്റു ചെയ്തിട്ടില്ല. ഞങ്ങള്‍ നല്‍കുന്ന ലിസ്റ്റില്‍ ഉളളവരെ പ്രതിയാക്കിയാല്‍ മതി. അല്ലങ്കില്‍ കയ്യും കെട്ടിനില്‍ക്കില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലീസിനോട് താക്കീത് നല്‍കുന്നത്. അതു തന്നെയാണ് പിടിയിലാകുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പോലീസിനോട് പറയുന്നത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ബന്ധുവാണ് ആക്രമണത്തില്‍ പങ്കെടുത്ത മന്ത്രി വീണയുടെ സ്റ്റാഫംഗം. ഇന്നലെ മനപൂര്‍വ്വം വയനാട്ടില്‍ കലാപമുണ്ടാക്കാനാണ് സിപിഎം അവിടെ പ്രതിഷേധ യോഗം നടത്തിയത്. കേരളത്തിലുടനീളം കലാപമുണ്ടാക്കി സ്വര്‍ണക്കള്ളക്കടത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത് സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണ്’, വിഡി സതീശൻ ആരോപിച്ചു.
‘ഗാന്ധിജിയുടെ ചിത്രങ്ങള്‍ തകര്‍ത്ത് അവര്‍ സംഘപരിവാറിനോട് സന്ധിചെയ്യുകയാണ്. ഗാന്ധി ഘാതകരെക്കാള്‍ വലിയ ഗാന്ധി വിരുദ്ധരാണെന്നാണ് കമ്മ്യുണിസ്റ്റുകള്‍ പറയുന്നത്. വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ കെട്ടുകെട്ടിക്കണമെന്ന സ്മൃതി ഇറാനിയുടെയും മോദിയുടെയും നിര്‍ദ്ദേശം അവര്‍ പാലിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ 55 മിനിറ്റാണ് അക്രമം നടന്നത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ അറിവോടെയാണ് നടന്നത്. പോലീസിന്റെ സഹായത്തോടെയാണ് എല്ലായിടത്തും അക്രമം നടക്കുന്നത്. ഓഫീസിലേക്ക് എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സ്വര്‍ണക്കള്ളക്കടത്ത് അടക്കം എല്ലാ കേസുകളും ശക്തമായി മുന്നോട്ടുകൊണ്ടുപോകും’, അദ്ദേഹം വ്യക്തമാക്കി.
Post Your Comments