ThiruvananthapuramKeralaNattuvarthaLatest NewsNews

‘ചോദ്യം ചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല’: മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്‍

തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമ പ്രവർത്തകരെ വിലക്കിയ സംഭവത്തിൽ, രൂക്ഷവിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനപ്പുറം, ഇന്ദിരയുടെ ഇന്ത്യ കണ്ട ഫാസിസം തന്നെയാണെന്ന് മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് പാര്‍ലമെന്റില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ എണ്ണം ചുരുക്കിയപ്പോള്‍, മാധ്യമ വിലക്കെന്ന് പ്രഖ്യാപിച്ച സി.പി.എം അംഗങ്ങള്‍ എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു.

സമ്പൂര്‍ണമായ വിധേയത്വമാണെങ്കില്‍ കടന്നുവന്നോളൂ, അല്ലെങ്കില്‍ കടക്ക് പുറത്തെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യ സമീപനത്തോട്, മാദ്ധ്യമ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ചോദ്യങ്ങളോടുള്ള അസഹിഷ്ണുത അടിച്ചമർത്തലിലൂടെ പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ, എൽ.ഡി.എഫ് സർക്കാർ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അഗ്നിപഥ്: പ്രവേശനം തേടാൻ യുവാക്കളുടെ കുത്തൊഴുക്ക്, വെറും 3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ

കേരള നിയമസഭയിലും മാധ്യമവിലക്ക് !
അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി പ്രധാനമന്ത്രി മുതൽ ഇങ്ങോട്ട് സകലരേയും പഠിപ്പിക്കുന്ന പാർട്ടിക്കാർ തരാതരം കടക്ക് പുറത്തെന്ന് ആവർത്തിക്കുന്നത് ഇരട്ടത്താപ്പിനപ്പുറം ഇന്ദിരയുടെ ഇന്ത്യ കണ്ട ഫാസിസം തന്നെയാണ്. കോവിഡ് കാലത്ത് പാർലമെൻ്റിൽ മാധ്യമപ്രവർത്തകരുടെ എണ്ണം ചുരുക്കിയപ്പോൾ മാധ്യമവിലക്കെന്ന് പ്രഖ്യാപിച്ച സിപിഎം അംഗങ്ങൾ എവിടെപ്പോയി ?

ചോദ്യംചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജൻഡ അംഗീകരിക്കാനാകില്ല. നിയമസഭയിൽ മാധ്യമ വിലക്കേർപ്പെടുത്തിയ ഭരണപക്ഷഹുങ്ക് ചോദ്യംചെയ്യപ്പെടുത തന്നെ ചെയ്യും. സമ്പൂർണമായ വിധേയത്വമാണെങ്കിൽ കടന്നുവന്നോളൂ അല്ലെങ്കിൽ കടക്ക് പുറത്തെന്ന പിണറായി വിജയന്‍റെ ധാർഷ്ട്യ സമീപനത്തോട് മാധ്യമസമൂഹം ഒന്നടങ്കം പ്രതികരിക്കണം.

സ്വർണക്കടത്ത് ആരോപണം മുതൽ വെറളിപൂണ്ട മുഖ്യമന്ത്രിയും സിപിഐഎമ്മും കേരളത്തിലങ്ങളോമിങ്ങോളം ചെയ്തുകൂട്ടുന്ന പൗരാവകാശധ്വംസനം അപലപനീയമാണ്. ചോദ്യങ്ങളോടുള്ള അസഹിഷ്ണുത അടിച്ചമർത്തലിലൂടെ പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ എൽഡിഎഫ് സർക്കാർ വലിയ വില നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിച്ചുകൊള്ളട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button