തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കർ എം.ബി രാജേഷ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണ് ഇത്തരം ഒരു അഭ്യൂഹം സൃഷ്ടിച്ചതെന്നും, വിലക്കുകളൊന്നും നിലവിലില്ലെന്നും സ്പീക്കർ പറഞ്ഞു.
Also Read:ശിവസേന ആഭ്യന്തര കലഹം: രാജ് താക്കറെയുമായി സംഭാഷണം നടത്തി ഏകനാഥ് ഷിൻഡെ
‘പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫീസിലേക്ക് പോകാന്‍ ഒരു തടസ്സവും സൃഷ്ടിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് എപ്പോഴും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്’, സ്പീക്കർ വ്യക്തമാക്കി.
അതേസമയം, മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത് മാധ്യമ സ്വതന്ത്ര്യത്തിന്റെ മാത്രമല്ല, സഭയുടെയും പ്രതിപക്ഷത്തിന്റെയും അവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും, നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments