ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘അമ്മ’ യോ​ഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷം

കൊച്ചി: താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ  64-ാം പിറന്നാൾ ആഘോഷിച്ച് നടൻ സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം. വർഷങ്ങൾക്ക് ശേഷം ‘അമ്മ’യിലേയ്‌ക്ക് തിരിച്ചെത്തിയ സുരേഷ് ​ഗോപിയ്‌ക്ക് സംഘടന നൽകിയ വരവേൽപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തിൽ പങ്കെടുക്കാനെത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സുരേഷ് ​ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്കകം തന്നെ ഇത് വൈറലായി കഴിഞ്ഞു.

വിദേശത്തു നിന്ന് എത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം

സുരേഷ് ​ഗോപിയ്‌ക്ക് ആശംസകൾ നേർന്ന് രാവിലെ മുതൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ രം​ഗത്ത് വന്നിരുന്നു. രാഷ്ട്രീയത്തിൽ സജീവമായതോടെ ഇടയ്ക്ക് സുരേഷ് ​ഗോപി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ഇപ്പോൾ അഭിനയ രം​ഗത്ത് താരം വീണ്ടും സജീവമാകുന്നതിന്റെ സന്തോഷവും ആശംസകൾക്കൊപ്പം ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button