Latest NewsKeralaNews

മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് സമാധാനത്തെക്കുറിച്ച് പറയുന്നത്: മുഹമ്മദ് റിയാസ്

പ്രതിപക്ഷനേതാവിന് സ്വയംകിളി പോയതു കൊണ്ടാണ് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നത്.

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധികാരം കൈവിട്ട് കിളിപോയവര്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് സമാധാനത്തെക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രതിപക്ഷനേതാവിന് സ്വയംകിളി പോയതു കൊണ്ടാണ് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നത്. എസ്.എഫ്.ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല. എസ്.എഫ്.ഐയെ ഇല്ലാതാക്കിക്കളയാന്‍ ശ്രമിച്ചാല്‍ നടക്കുന്ന കാര്യമല്ല’- മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also: കേരളത്തിൽ മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും എല്‍.ഡി.എഫ് അധികാരത്തിലുണ്ടാവും: ആരോഗ്യമന്ത്രി

അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളേയും ജനക്ഷേപ പ്രവര്‍ത്തനങ്ങളേയും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ കരിങ്കൊടി രണ്ട് പതിറ്റാണ്ട് കൊണ്ടുനടക്കേണ്ടി വരുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും എല്‍.ഡി.എഫ് അധികാരത്തിലുണ്ടാവുമെന്ന് ആലപ്പുഴയില്‍ സി.ഐ.ടിയു സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ വീണ ജോര്‍ജ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button