
മുംബൈ: അയോഗ്യത നോട്ടിസില്‍ മറുപടി നല്‍കാന്‍ മഹാരാഷ്ട്ര വിമത എം.എല്‍.എമാര്‍ക്ക് സമയം നീട്ടിനല്‍കി സുപ്രീം കോടതി. ജൂലൈ 12 വരെയാണ് കോടതി സമയം നീട്ടിനല്‍കിയത് . ഇതോടെ അടുത്തമാസം 11ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത് വരെ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് തീരുമാനമെടുക്കാനാകില്ല.
Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
അതേസമയം, അയോഗ്യത കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശിവസേന നിയമസഭാ കക്ഷിനേതാവ് അനില്‍ ചൗധരി, ചീഫ് വിപ്പ് സുനില്‍ പ്രഭു എന്നിവര്‍ക്കും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടിസ് നല്‍കി. എന്നാൽ, രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാവികാസ് അഘാഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി ശിവസേന വിമത എം.എല്‍.എമാര്‍ അറിയിച്ചു.
Post Your Comments