ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തിൽ വിവാദ പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ് സിപി മാത്യു. ഇത്തരം നടപടി എസ്.എഫ്.ഐ തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സി.പി.മാത്യുവിന്റെ ഭീഷണി പ്രസംഗം.
രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് സി.പി മാത്യുവിന്റെ പരാമര്‍ശം. എന്നാൽ, ഇതാദ്യമായല്ല സി.പി മാത്യവിന്റെ പ്രസംഗം വിവാദമാകുന്നത്.
Read Also: പ്രമേയം അവതരിപ്പിക്കേണ്ടയാള്‍ അതിന് തയ്യാറാകാതെ ഒളിച്ചോടി: മുഖ്യമന്ത്രി
നേരത്തെ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി.പി.മാത്യു പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യു.ഡി.എഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്നുമായിരുന്നു മാത്യുവിന്റെ പ്രസ്താവന.
Post Your Comments