Latest NewsNewsMobile PhoneTechnology

ഷവോമി 12 പ്രോ: ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം

6.73 ഇഞ്ചിന്റെ 2K 120Hz LTPO AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഷവോമി 12 പ്രോ. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, ഐസിഐസിഐ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറും ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭിക്കുന്നുണ്ട്. കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.

6.73 ഇഞ്ചിന്റെ 2K 120Hz LTPO AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3200×1080 ആണ് പിക്സൽ റെസല്യൂഷൻ. കൂടാതെ, 120 Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട്.

Also Read: അയോഗ്യത നോട്ടിസില്‍ മറുപടി നല്‍കണം: വിമത എം.എല്‍.എമാര്‍ക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി

Qualcomm Snapdragon 8 Gen1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലി വൈഡ് ഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 62,999 രൂപയാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 66,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button