മുംബൈ: വൃദ്ധനായ മുൻഭർത്താവിന് ഭാര്യ ജീവനാംശം നൽകണമെന്ന വിധിയുമായി കോടതി. മഹാരാഷ്ട്രയിലെ പൂനെ കോടതിയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
78കാരിയായ വൃദ്ധയുടെ മുൻ ഭർത്താവിന് പ്രമേഹവും ഹൃദ്രോഗവുമുണ്ട്. രോഗിയാണെന്ന് മാത്രമല്ല, 83 വയസുള്ള ഇയാൾക്ക് യാതൊരുവിധ വരുമാനമാർഗ്ഗവുമില്ല. അതിനാലാണ് ഭാര്യ ജീവനാംശം നൽകണമെന്ന് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിമാസം 25,000 രൂപയാണ് ജീവനാംശമായി നൽകേണ്ടത്.
2018ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. വൃദ്ധനെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും ഭാര്യ അനുവദിച്ചിരുന്നില്ല. ഭാര്യയുടെ നിരന്തരമായ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഭർത്താവ് അക്കാര്യം ചൂണ്ടിക്കാട്ടി ഡിവോഴ്സ് ആവശ്യപ്പെട്ടത്. നാലു വർഷത്തോളം നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് ഡിവോഴ്സ് അനുവദിച്ചു കിട്ടിയത്.
Post Your Comments