
തൃശ്ശൂർ: ചാലക്കുടി തുമ്പൂര്‍ മുഴി ചാട്ടുകല്ലുത്തറയില്‍ കാർ തലകീഴായി മറിഞ്ഞ് അപകടം. റോഡിന് കുറുകെ കുരങ്ങ് ചാടിയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കൊരട്ടി സ്വദേശി ദേവസ്വിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ആളപായമില്ല.
അതിരപ്പിള്ളിയിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. റോഡിന് കുറുകെ ചാടിയ കുരങ്ങിനെ രക്ഷിക്കാൻ സമയം കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു.
Post Your Comments