
ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തെ സി.പി.ഐ.എം നേതൃത്വം തള്ളി പറയുന്നതിലല്ല കാര്യം, മറിച്ച് ഇത് ചെയ്ത എസ്.എഫ്.ഐക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
‘മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സിപിഐഎം ചെയ്യുന്നത്. ഒരു തെറ്റും ചെയ്യാത്ത നേതാവിനെ 58 മണിക്കൂറോളം മാനസികമായിട്ടും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ച ഫാസിസ്റ്റ് പ്രധാനമന്ത്രിയാണ് കേന്ദ്രത്തിലേത്. അവര്‍ക്ക് തണലേകുകയായാണ് പിണറായി. മോദി അവിടെ നിര്‍ത്തിയപ്പോള്‍ പിണറായി ഇവിടെ തുടങ്ങി. കേരളത്തിലെ സി.പി.ഐ.എമ്മിന് പല അജണ്ടയുണ്ട്. ഇന്ത്യയിലെ കോണ്‍ഗ്രസിന് വലിയ വേദനയുണ്ടാക്കിയ സംഭവമാണിത്. സി.പി.ഐ.എമ്മിന് ഗാന്ധിയോടാണ് വിരോധം. അത് തന്നെയാണ് ആര്‍.എസ്.എ സും ചെയ്യുന്നത്. ആര്‍.എസ്.എസ് ഐഡിയോളജിയിലേക്ക് ക്രമേണ കേരളത്തിലെ സി.പി.ഐ.എമ്മിനെ കൊണ്ടുപോകുന്നു’- കെ.സി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
Post Your Comments