KollamLatest NewsKeralaNattuvarthaNews

അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പരവൂര്‍ പൊഴിക്കര എള്ളുവിള വീട്ടില്‍ രാജേന്ദ്രപ്രസാദ് (38) ആണ് അറസ്റ്റിലായത്

പരവൂര്‍: അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയില്‍. പരവൂര്‍ പൊഴിക്കര എള്ളുവിള വീട്ടില്‍ രാജേന്ദ്രപ്രസാദ് (38) ആണ് അറസ്റ്റിലായത്.

പൊഴിക്കര എള്ളുവിള വീട്ടില്‍ മണികണ്ഠനെയാണ് ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയായ രാജേന്ദ്രപ്രസാദ് ബന്ധുവും അയല്‍വാസിയുമായ മണികണ്ഠ‍ന്‍റെ വീട്ടില്‍ നിരന്തരം എത്തി പണം ആവശ്യപ്പെടുമായിരുന്നു. 23-ന് രാവിലെ മണികണ്ഠ‍ന്‍റെ സഹോദരിയുടെ വീട്ടില്‍ ഇയാള്‍ മദ്യപിച്ച്‌ ചെന്ന് പണം ആവശ്യപ്പെട്ടത് മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ അന്നേ ദിവസം വൈകീട്ട് പ്രതിയുടെ വീടിന് മുന്നിലൂടെ പോകുകയായിരുന്ന മണികണ്ഠനെ ഇയാൾ ആക്രമിക്കുകയായിരുന്നു.

Read Also : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം: മഹിളാ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പരവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. നിസാര്‍, എസ്.ഐമാരായ നിധിന്‍ നളന്‍, നിസാം, വിജയകുമാര്‍, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ റിലേഷ് ബാബു, ജയപ്രകാശ്, സി.പി.ഒമാരായ ജയേഷ്, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button