ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?’: രൂക്ഷവിമർശനവുമായി വി.ടി. ബൽറാം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത്. ഓഫീസ് ആക്രമണത്തിന് പിന്നാലെ, പൊലീസ് വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ ജനാലയിലൂടെ പുറത്തു ചാടുന്ന ദൃശ്യങ്ങൾ ബൽറാം, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു. ‘വേണ്ട ആളുകളുടെ ലിസ്റ്റ് ഇല്ലേ, അതു തരുമല്ലോ അത് പോരെ, എല്ലാവരെയും പിടിച്ചു കയറ്റണോ?’ എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പൊലീസിനോട് ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ഭാവി പ്രധാനമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും’: ധർമജൻ ബോൾഗാട്ടി

പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു,
മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു!
എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്!
കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു.
ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?

shortlink

Related Articles

Post Your Comments

Related Articles


Back to top button