ErnakulamLatest NewsKeralaNattuvarthaNews

‘ഭാവി പ്രധാനമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും’: ധർമജൻ ബോൾഗാട്ടി

കൊച്ചി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരിച്ച്, നടനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധർമജൻ ബോൾഗാട്ടി രംഗത്ത്. രാഹുൽ ഗാന്ധിയെ പോലെ, രാജ്യത്തെ മുതിർന്ന നേതാവിന്റെ ഓഫീസ് അടിച്ച് തകർത്തത് മോശപ്പെട്ട കാര്യമാണെന്ന് ധർമജൻ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥലങ്ങളാണ് ഓരോ പൊതുപ്രവർത്തകന്റേയും ഓഫീസുകളെന്നും അത്തരം ഓഫീസുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ മോശം കാര്യം തന്നെയാണെന്നും ധർമജൻ കൂട്ടിച്ചേർത്തു.

‘ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല’: എസ്.എഫ്‌.ഐയ്ക്ക് സ്വയം നിയന്ത്രണം വേണമെന്ന് കാനം രാജേന്ദ്രന്‍
‘ഭാവിയിൽ പ്രധാനമന്ത്രി വരെ ആകേണ്ട രാജ്യത്തെ മുതിർന്ന നേതാവാണ് രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അത്തരമൊരു നേതാവിന്റെ ഓഫീസാണ് തല്ലിപ്പൊളിച്ചത്. അപ്പോൾ സാധാരണക്കാരുടെ അവസ്ഥയൊക്കെ എന്താകും. രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് കേരളത്തിൽ എത്തി മത്സരിച്ചുവെന്നത് തന്നെ, നമ്മളെ സംബന്ധിച്ച് അഭിമാനിക്കേണ്ട കാര്യമാണ്,’ ധർമജൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button