കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ താപനില നിലവിൽ 48 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ ചൂട് ഉയരുകയാണ്.
വേനൽക്കാലത്ത് മരുഭൂമി പ്രദേശങ്ങളിൽ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാറുണ്ട്. ജൂലൈ മൂന്ന് മുതൽ ജൂലൈ 26 വരെയാണ് കടുത്ത ചൂട് അനുഭവപ്പെടുന്ന സമയം. ചൂട് കനക്കുന്ന സാഹചര്യത്തിൽ ജൂൺ ഒന്നു മുതൽ കുവൈത്തിൽ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുകയാണ്. പകൽ 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിലുള്ള ജോലികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും ചൂട് വർദ്ധിക്കുന്നുണ്ട്.
Post Your Comments