അബുദാബി: ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചുവപ്പ് സിഗ്നൽ മറികടന്നാൽ ലഘു വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 12 ബ്ലാക്ക്മാർക്കുമാണ് ശിക്ഷയായി ലഭിക്കുന്നത്.
Read Also: ‘ഭാവി പ്രധാനമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും’: ധർമജൻ ബോൾഗാട്ടി
കാൽനടയാത്രയ്ക്കുള്ള ചുവപ്പ് സിഗ്നൽ മറികടന്നത് മൂലമുള്ള അപകടങ്ങൾ വർദ്ധിക്കുന്നതിനാൽ നിയമം കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ റോഡ് ക്യാമറകൾ ഘടിപ്പിച്ചും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചും റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ചുവപ്പ് സിഗ്നൽ മറികടന്നത് മൂലം കഴിഞ്ഞ വർഷം യുഎഇയിൽ 135 വാഹനാപകടങ്ങൾ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇടത് ഭാഗത്തേക്കുള്ള ചുവപ്പ് സിഗ്നൽ മറികടന്നതുകൊണ്ട് മാത്രം അബുദാബിയിൽ 39 അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Also: ‘ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?’: രൂക്ഷവിമർശനവുമായി വി.ടി. ബൽറാം
Post Your Comments