CricketLatest NewsNewsSports

ഗാംഗുലി ഐപിഎല്‍ ഫൈനലിന് ക്ഷണിച്ചിരുന്നു, എതിർപ്പ് ഭയന്നാണ് പോകാതിരുന്നത്: റമീസ് രാജ

ദുബായ്: രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയക്കളി കാരണമാണ് ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര നടക്കാത്തതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കൂടുതലായി ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര നടന്നിട്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നതെന്നും ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടം എന്നും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളാണെന്നും റമീസ് രാജ പറഞ്ഞു.

‘ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വീണ്ടും തുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയക്കളികളാണ് തടസ്സമാകുന്നത്. രണ്ട് തവണ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്ലിന് ക്ഷണിച്ചിട്ടും ആരാധകരുടെ എതിർപ്പ് ഭയന്നാണ് പോകാതിരുന്നത്. മത്സരത്തിന് മുമ്പ് രാഷ്ട്രീയക്കളികള്‍ കൊണ്ടുണ്ടായ പ്രശ്‌നം പരിഹരിക്കണം’.

‘2025 ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലാണ് നടക്കേണ്ടത്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടം എന്നും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളാണ്. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പര നടന്നിട്ടില്ല’.

Read Also:- പ്രമേഹം നിയന്ത്രിക്കാൻ തുളസി വെള്ളം!

‘2012-13 സീസണില്‍ നടന്ന ടി20, ഏകദിന പരമ്പരയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഏഷ്യകപ്പിലും ഐസിസി ടൂർണമെന്റുകളിലും മാത്രമായി ഇന്ത്യ-പാക് മത്സരം ചുരുക്കപ്പെട്ടു. പാകിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പുറത്തായി. ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്’ റമീസ് രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button