തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത എസ്.എഫ്.ഐ നടപടിയെ വിമര്‍ശിച്ച്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ലിതെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്, പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തല്ലെന്നും ജനാധിപത്യ മര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണമെന്നും മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ഇഡി കേസുമായി പ്രതിഷേധത്തെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസിന്റെ സത്യാഗ്രഹം : പരിഹാസവുമായി അമിത് ഷാ
‘ഇഡി കേസിന് കാരണം രാഹുല്‍ഗാന്ധിയുടെ കയ്യിലിരിപ്പുകൊണ്ടാണ്. എം.പി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും. വോട്ടു ചെയ്തപ്പോള്‍ ഓര്‍ക്കണം. ഒരു എം.പി എന്ന നിലയില്‍ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാല്‍, സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല,’ കാനം രാജേന്ദ്രൻ വ്യക്തമാക്കി.
Post Your Comments