KeralaLatest NewsNews

കൃഷിയടക്കം വയനാട്ടിലെ ജനജീവിതത്തിന്‍റെ സമസ്ത മേഖലയെയും ബാധിക്കും: രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി

കത്തിൽ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വയനാടൻ എം.പിയുമായ രാഹുൽ ഗാന്ധിക്ക് നൽകിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ജൂണ്‍ എട്ടിന് എഴുതിയ കത്തിന് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടിയും നല്‍കി. ഇതിന് ശേഷമാണ് വിഷയത്തില്‍ എം.പി ഇടപെടുന്നില്ല എന്നാരോപിച്ച് എസ്.എഫ്.ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത്.

Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി

കത്തിൽ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടണമെന്നും മുഖ്യമന്ത്രി എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ജൂണ്‍ 23 ന് ബഫര്‍ സോണ്‍ വിഷയത്തല്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കും കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button