തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, രോഗികളോടു പണം ആവശ്യപ്പെടുന്ന ഡോക്ടര്‍മാരും നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
Also Read:കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി: റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി
‘സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച 99 ശതമാനം പദ്ധതികളും പൂര്‍ത്തിയാക്കി. 45 പദ്ധതികളാണ് ആരോഗ്യവകുപ്പിന്റേതായി പ്രഖ്യാപിച്ചത്. ആര്‍സിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ച് അര്‍ബുദ രജിസ്ട്രി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്’, വീണ ജോർജ് വ്യക്തമാക്കി.
’30 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താനുള്ള സര്‍വെ ആരംഭിച്ചു. 140 നിയോജക മണ്ഡപത്തിലായി ഓരോ പഞ്ചായത്തിലുമാണ് സര്‍വെ നടത്തുന്നത്’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments