ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബി.ജെ.പി ബിഹാറിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല്‍’ മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കുമെന്നും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജനഹിതത്തെ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വഴിയും പണവും പ്രലോഭനങ്ങളും നല്‍കിയും അട്ടിമറിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു നിത്യ സംഭവമായി, രാജ്യം ഭരിക്കുന്നവര്‍ തന്നെ മാറ്റുകയാണെന്നും റിയാസ് ആരോപിച്ചു. രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും കാത്തു സംരക്ഷിക്കാന്‍, നിയമ നിര്‍മ്മാണ സഭകളിലെ കേവല ഭൂരിപക്ഷത്തിന്റെ പിന്‍ബലം പോരാ എന്നതാണ് മഹാരാഷ്ട്ര നല്‍കുന്ന പാഠമെന്നും റിയസ് പറഞ്ഞു.

പി.എ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

റിസോർട്ട് രാഷ്ട്രീയത്തിന്റെ മറാത്തി സന്ദേശം.
മഹാരാഷ്ട്രയിലെ ശിവസേന- എൻ.സി.പി- കോൺഗ്രസ് സഖ്യ സർക്കാർ തകർച്ചയിലേക്ക് എന്നതാണ് വാർത്തകൾ. ഗവർമെന്റിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്താൻ ആവശ്യമായ എം.എൽ.എമാരുമായി ശിവസേന വിമത നേതാവ് ആദ്യം ഗുജറാത്തിലെ സൂറത്തിലേയും ഇപ്പോൾ അസമിലെ ഗുഹാവട്ടിയിലേയും റിസോർട്ടുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബി.ജെ.പി ബിഹാറിലും, മധ്യപ്രദേശിലും, കർണാടകയിലും ഗോവയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ കമൽ ‘ മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ പെണ്‍ പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി: 122 മുട്ടകളും നശിപ്പിച്ചു

ജനഹിതത്തെ അന്വേഷണ ഏജൻസികളുടെ ദുരുപയോഗം വഴിയും പണവും പ്രലോഭനങ്ങളും നൽകിയും അട്ടിമറിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു നിത്യ സംഭവമായി രാജ്യം ഭരിക്കുന്നവർ തന്നെ മാറ്റുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും മതനിരപക്ഷതയും കാത്തു സംരക്ഷിക്കാൻ നിയമ നിർമ്മാണ സഭകളിലെ കേവല ഭൂരിപക്ഷത്തിന്റെ പിൻബലം പോരാ എന്നതാണ് മഹാരാഷ്ട്ര നൽകുന്ന പാഠം. ഏതു വിധേനയും അധികാരത്തിന്റെ സുഖശീതളിമ കൈയാളുക എന്ന പ്രത്യയ ശാസ്ത്രം രക്തത്തിൽ പേറുന്നവർക്ക് ബി.ജെ.പിയുടെ മണി&മസിൽപവർ എന്ന അപകടകരമായ കോക്ടെയിലിന്റെ സ്വാധീനത്തിനു വഴിപ്പെടാതെ പിടിച്ചു നിൽക്കാൻ സാധിക്കില്ല. മതനിരപേക്ഷ മനസ്സുകളിൽ വിശ്വാസ്യത ഇടതുപക്ഷത്തിനു വർദ്ധിക്കുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.

BJP ക്ക് വിലക്ക് വാങ്ങാനാകാത്തവരാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എന്ന് ഒരോ സംഭവങ്ങളും ഇന്ത്യൻ മതനിരപേക്ഷ സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.
ജനാധിപത്യ മൂല്യങ്ങളുടെയും മതനിരപേക്ഷതയുടെയും അടിയുറച്ച രാഷ്ട്രീയ ബോധമാണ് ബി.ജെ.പിക്കുള്ള ബദൽ.കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതു കൊണ്ട് തന്നെ BJP യുടെ കണ്ണിലെ കരടാണ്.അതു തിരിച്ചറിയാതെ ജനങ്ങൾ അധികാരത്തിലേറ്റിയ ഭരണത്തെ അട്ടിമറിക്കാൻ ഇങ്ങു കേരളത്തിൽ BJP നടത്തുന്ന ശ്രമങ്ങൾക്ക് ചൂട്ടുപിടിക്കുന്ന കോൺഗ്രസ്, മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും. ആറു വർഷമായി നഷ്ടമായ സംസ്ഥാന ഭരണം ഇനിയൊരിക്കല്ലും തിരിച്ചു ലഭിക്കില്ല എന്ന വിഭ്രാന്തിയിൽ കോൺഗ്രസ് നേതൃത്വത്തിൽ കേരളത്തിലെ യു.ഡി.എഫ് നടത്തുന്ന അട്ടിമറി ശ്രമങ്ങൾ ബി.ജെ.പിക്ക് ഒരു ബാക്ക് ഡോർ എന്റട്രിക്ക് കേരളത്തിൽ കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.

അഫ്ഗാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് സഹായഹസ്തവുമായി യുഎഇ

വർഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരു പ്രത്യയ ശാസ്ത്ര പോരാട്ടം കൂടിയാണ്. പണവും ഭീഷണിയും കൊണ്ട് ബി.ജെ.പി നടപ്പിലാക്കുന്ന റിസോർട്ട് പൊളിറ്റിക്സിന് പകരം വെക്കാൻ ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു തീക്ഷണമായ രാഷ്ട്രീയ ബദലിനേ കഴിയൂ.
മഹാരാഷ്ട്ര അതു നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button