UAELatest NewsNewsInternationalGulf

അഫ്ഗാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് സഹായഹസ്തവുമായി യുഎഇ

അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് സഹായഹസ്തവുമായി യുഎഇ. അഫ്ഗാനിലേക്ക് യുഎഇ 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ദുരന്തബാധിതകർക്ക് ഭക്ഷണം, മെഡിക്കൽ സപ്ലൈ തുടങ്ങി അവശ്യ സാധനങ്ങളെത്തിക്കാനാണ് അദ്ദേഹം ഉത്തരവിട്ടത്. തുടർന്നാണ് യുഎഇ അവശ്യ ഭക്ഷണസാധനങ്ങൾ യുഎഇയിലേക്ക് കയറ്റി അയച്ചത്.

Read Also: യുഎഇയിൽ പൊടിക്കാറ്റ്: ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നേരത്തെ, മെഡിക്കൽ സംഘത്തെയും യുഎഇ അഫ്ഗാനിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഭൂചലനത്തിൽ 1500 ഓളം ആളുകൾ മരണപ്പെടുകയും 2000 ത്തിൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പുലർച്ചെ 1.24-ഓടെയാണ് കിഴക്കൻ അഫ്ഗാൻ മേഖലകളിൽ ഭൂചലനമുണ്ടായത്. പാകിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളാണ് ഇവയിൽ ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാനമായും പക്തിക പ്രവിശ്യയെയാണ് ഭൂചലനം ബാധിച്ചത്. പ്രവിശ്യയിലെ ബാർമൽ, സിറോക്ക്, നിക, ഗിയാൻ ജില്ലകളിൽ വൻ നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനമായ കാബൂളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു.

Read Also: ഇംഗ്ലീഷ് അക്ഷരങ്ങള്‍ പറഞ്ഞില്ല: ട്യൂഷന്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി നാല് വയസുകാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button