വരിക്കാരുടെ എണ്ണം കുറഞ്ഞതോടെ നാല് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്ഫ്ലിക്സ്. പതിറ്റാണ്ടിനിടെ ആദ്യമായാണ് വരിക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ലോകത്തിലെ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് നെറ്റ്ഫ്ലിക്സ്.
റിപ്പോർട്ടുകൾ പ്രകാരം, വരിക്കാരുടെ എണ്ണം കുറഞ്ഞതാണ് ചെലവ് ചുരുക്കുക എന്ന് മാർഗത്തിലേക്ക് കമ്പനിയെ നയിച്ചത്. നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതോടെ ഏതാണ്ട് 300 പേർക്കാണ് ജോലി നഷ്ടമായത്. ഇതിൽ ഭൂരിഭാഗം പേരും അമേരിക്കയിൽ ജോലി ചെയ്യുന്നവരാണ്. 150 ജീവനക്കാരാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. കമ്പനിയുടെ വരുമാനം മന്ദഗതിയിലായതോടെ, പരസ്യങ്ങൾ ഉൾപ്പെടുത്തുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.
Also Read: ആക്സിസ് മ്യൂച്ചൽ ഫണ്ട്: നഷ്ട പരിഹാരം തേടി മുൻ ജീവനക്കാരൻ
Post Your Comments