ആക്സിസ് മ്യൂച്ചൽ ഫണ്ടിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ. നഷ്ട പരിഹാരമായി 54 കോടി രൂപ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട വാദം അടുത്തയാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. സംഭവത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
2009 മുതൽ ആക്സിസ് മ്യൂച്ചൽ ഫണ്ടിലെ ജീവനക്കാരനാണ് പരാതിക്കാരനായ വിരേഷ് ജോഷി. ചീഫ് ട്രേഡറും ഫണ്ട് മാനേജറുമായ ജോഷിയെ മെയ് 20 നാണ് വ്യക്തമായ കാരണങ്ങൾ വിശദീകരിക്കാതെ കമ്പനി പിരിച്ചുവിട്ടത്. കമ്പനിയിൽ ക്രമക്കേടുകൾ നടത്തി എന്നാണ് ജോഷിക്കെതിരെയുള്ള ആരോപണം. എന്നാൽ, പിരിച്ചുവിടൽ നോട്ടീസ് അസാധുവാണെന്നും 54 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ജോഷിയുടെ അഭിഭാഷകന്റെ നിലപാട്.
Also Read: സ്വന്തം പാദവിന്യാസങ്ങള്‍ കൊണ്ട് ലോകത്തെ നൃത്തം ചെയ്യിച്ച സംഗീതജ്ഞന്‍: മൈക്കള്‍ ജാക്സനെ ഓർമിക്കുമ്പോൾ
Post Your Comments