ThiruvananthapuramMalappuramKeralaNattuvarthaNews

‘സി.പി.എം ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ കോൺഗ്രസുകാർ നടത്തുന്ന അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണം’

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത, എസ്.എഫ്.ഐ നടപടിയെ അപലപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആക്രമണങ്ങള്‍ക്ക് സി.പി.എം കൂട്ടുനില്‍ക്കില്ലെന്നും, രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ ഏതെങ്കിലും സി.പി.ഐ.എം-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.എ. ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇത് ഒരു അവസരമാക്കി കേരളമാകെ സി.പി.ഐ.എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കോണ്‍ഗ്രസുകാര്‍ നടത്തുന്ന അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും അക്രമം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം, മാന്യതയെ ദൗര്‍ബല്യമായി കരുതരുത്’: മുന്നറിയിപ്പ് നല്‍കി കെ.സുധാകരൻ

‘കല്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമങ്ങൾക്ക് സിപിഐ എം ഒരിക്കലും കൂട്ടുനില്ക്കില്ല. ഈ അക്രമസംഭവത്തിൽ ഏതെങ്കിലും എസ് എഫ് ഐ – സിപിഐ എം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കും.
ഇത് ഒരു അവസരമാക്കി കേരളമാകെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ കോൺഗ്രസുകാർ നടത്തുന്ന അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നു. അക്രമം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button