കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന വികസനപ്രവര്‍ത്തനമായ ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നുവെന്ന് പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊല്ലം നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാവുകയും ജില്ലയുടെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ആശ്രാമം ലിങ്ക് റോഡെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Also Read:പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു: 17 കാരൻ നിരീക്ഷണത്തിൽ
‘2021 ജൂണ്‍ 30 ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് നിര്‍മ്മാണ പ്രവൃത്തി നേരിട്ട് വിലയിരുത്തി. സന്ദര്‍ശന സമയത്ത് ആശ്രാമം ലിങ്ക് റോഡിന്‍റെ മൂന്നാംഘട്ട പ്രവൃത്തിയായ കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ ഓലയില്‍ക്കടവുവരെ അഷ്ടമുടിക്കായലിലൂടെയുള്ള നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. പല കാരണങ്ങളാല്‍ നിര്‍മ്മാണപ്രവൃത്തി സമയബന്ധിതമായി മുന്നോട്ട് നീങ്ങിയിരുന്നില്ല. സമയബന്ധിതമായി ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികളാണ് പിന്നീട് കൈക്കൊണ്ടത്. മന്ത്രി ഓഫീസില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ പ്രവൃത്തി വിലയിരുത്തി. പൊതുമരാമത്ത് മിഷന്‍ മീറ്റിഗുകളിലും ജില്ലാതല ഡി.ഐ.സി.സി യോഗങ്ങളിലും നിര്‍മ്മാണ പുരോഗതി പ്രത്യേകമായി പരിശോധിച്ചു’, മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി
പൂര്‍ത്തിയാകുന്നു.
പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റപ്പോള്‍ കൊല്ലം ജില്ലയിലെ ഒരു പ്രധാന വികസനപ്രവര്‍ത്തനമായ ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി സംബന്ധിച്ച് ശ്രീ. മുകേഷ് എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൊല്ലം നഗരത്തിന്‍റെ ഗതാഗതകകുരുക്കിന് വലിയൊരളവില്‍ പരിഹാരമാവുകയും ജില്ലയുടെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ആശ്രാമം ലിങ്ക് റോഡ്.
2021 ജൂണ്‍ 30 ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് നിര്‍മ്മാണ പ്രവൃത്തി നേരിട്ട് വിലയിരുത്തി. സന്ദര്‍ശന സമയത്ത് ആശ്രാമം ലിങ്ക് റോഡിന്‍റെ മൂന്നാംഘട്ട പ്രവൃത്തിയായ കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ ഓലയില്‍ക്കടവുവരെ അഷ്ടമുടിക്കായലിലൂടെയുള്ള നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. പല കാരണങ്ങളാല്‍ നിര്‍മ്മാണപ്രവൃത്തി സമയബന്ധിതമായി മുന്നോട്ട് നീങ്ങിയിരുന്നില്ല. സമയബന്ധിതമായി ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികളാണ് പിന്നീട് കൈക്കൊണ്ടത്. മന്ത്രി ഓഫീസില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ പ്രവൃത്തി വിലയിരുത്തി. പൊതുമരാമത്ത് മിഷന്‍ മീറ്റിഗുകളിലും ജില്ലാതല ഡിഐസിസി യോഗങ്ങളിലും നിര്‍മ്മാണ പുരോഗതി പ്രത്യേകമായി പരിശോധിച്ചു.
2022 മാര്‍ച്ച് മാസത്തില്‍ പാലത്തിന്‍റെയും റോഡിന്‍റെയും പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വെച്ചത്. എന്നാല്‍ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ മഴ പ്രവൃത്തിക്ക് തടസ്സമായി. ഈ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് 2022 ഏപ്രില്‍ ആകുമ്പോഴേക്കും പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് മഴ കുറയുന്നതിന് അനുസരിച്ച് പാലത്തിലെയും അപ്രോച്ച് റോഡിന്‍റെയും ടാറിംഗ് പ്രവൃത്തി ആധുനിക നിലവാരത്തില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് ചെയ്തത്. റോഡ് മാര്‍ക്കിംഗ്, കൈവരിയുടെ രണ്ടാംഘട്ട പെയിന്‍റിംഗ് തുടങ്ങിയ അവസാനഘട്ട മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അനുകൂലമായ കാലാവസ്ഥയ്ക്ക് അനുസരിച്ച് അവ പൂര്‍ത്തിയാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ 114 കോടി രൂപ ചെലവഴിച്ച് 1100 മീറ്ററില്‍ 35 സ്പാനുകളോട് കൂടിയ മേല്‍പാലമാണ് മൂന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ആശ്രാമം ലിങ്ക് റോഡിന്‍റെ നാലാംഘട്ടമായി ഓലയില്‍ക്കടവ് മുതല്‍ തോപ്പില്‍ കടവ് വരെ അഷ്ടമുടി കായലിന്‍റെ തീരത്തോട് ചേര്‍ന്ന് മേല്‍പാലം നിര്‍മ്മിക്കും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ മൂന്ന് ദേശീയ പാതകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന റിംഗ് റോഡായി ആശ്രാമം ലിങ്ക് റോഡ് മാറും. കൊല്ലം നഗരത്തില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് ബൈപാസ് റോഡായി ഉപയോഗിക്കാനും സാധിക്കുമെന്നതിനാല്‍ കൊല്ലം നഗരത്തിന്‍റെ ഗതാഗതകുരുക്കിനും പരിഹാരമാകും.
മാത്രമല്ല, കൊല്ലത്തിന്‍റെ വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. കൊല്ലത്തെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇതുവരെ അറിയപ്പെടാത്ത മേഖലകള്‍ ഇതോടെ മുഖ്യധാരയിലേക്ക് എത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments