തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നത് കള്ളമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കള്ളം പ്രചരിപ്പിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും കലാപ ആഹ്വാനം നടത്തിയെന്നും, അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Also Read:പഠിക്കുന്ന കുട്ടികൾ പഠിക്കട്ടെ, ആ സമയത്ത് അവരെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്: വി ശിവൻകുട്ടി
‘ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കണം. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിമാനത്തില്‍ ആയാലും ട്രെയിനില്‍ ആയാലും പ്രതിഷേധം പ്രതിഷേധം തന്നെയാണ്’, പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
‘ആദ്യം പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായത് എന്നാണ്. പിന്നീട് നേതാക്കള്‍ അത് തിരുത്തി. മുൻപ് എം.വി രാഘവന്‍ സഞ്ചരിച്ച ട്രെയിനിന് നേരെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അക്രമം നടത്തിയവരാണ് സി.പി.എമ്മുകാർ’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments