Latest NewsIndiaNewsBusiness

ഐസിഐസിഐ പ്രുഡൻഷൽ: വാർഷിക ബോണസ് പ്രഖ്യാപിച്ചു

ഇത്തവണ വാർഷിക ബോണസിന്റെ പ്രയോജനം ലഭിക്കുന്നത് ഏകദേശം 10 ലക്ഷം പോളിസി ഉടമകൾക്കാണ്

ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസിന്റെ വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ 968.8 കോടി രൂപയാണ് വാർഷിക ബോണസ്.

ഇത്തവണ വാർഷിക ബോണസിന്റെ പ്രയോജനം ലഭിക്കുന്നത് ഏകദേശം 10 ലക്ഷം പോളിസി ഉടമകൾക്കാണ്. ഇത് പോളിസി ഉടമകളുടെ ആനുകൂല്യത്തിലാണ് വകയിരുത്തുന്നത്. 2022 മാർച്ച് 31 മുതൽ പ്രാബല്യത്തിലുളള എല്ലാ പോളിസി ഉടമകൾക്കും വാർഷിക ബോണസിന്റെ പ്രയോജനം ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചത്. കൂടാതെ, തുടർച്ചയായ 16 -ാം വർഷമാണ് കമ്പനി വാർഷിക ബോണസ് പ്രഖ്യാപിക്കുന്നത്.

Also Read: ‘പ്രിയൻ ഓട്ടത്തിലാണ്’ : അതിഥി വേഷത്തിൽ മമ്മൂട്ടിയും?

shortlink

Related Articles

Post Your Comments

Related Articles


Back to top button