![](/wp-content/uploads/2023/06/whatsapp-image-2023-06-02-at-08.55.29.jpg)
വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, 2023 ജൂൺ മാസത്തേക്കുള്ള മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് നിരക്കുകളാണ് ഐസിഐസിഐ ബാങ്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ പലിശ ലഭിക്കുന്നതാണ്. ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകൾ അറിയാം.
ഒരു മാസത്തേക്കുള്ള എംസിഎൽആർ 15 ബേസിസ് പോയിന്റാണ് കുറച്ചിരിക്കുന്നത്. ഇതോടെ, ഒരു മാസത്തെ എംസിഎൽആർ 8.50 ശതമാനത്തിൽ നിന്നും 8.35 ശതമാനമായി കുറഞ്ഞു. മൂന്ന് മാസത്തെ എംസിഎൽആർ 8.55 ശതമാനത്തിൽ നിന്നും 8.40 ശതമാനമായാണ് കുറച്ചിരിക്കുന്നത്. കൂടാതെ, ആറ് മാസത്തെ എംസിഎൽആർ 8.75 ശതമാനമായും, ഒരു വർഷത്തെ എംസിഎൽആർ 8.85 ശതമാനവുമായാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിലായി.
Post Your Comments