ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം സുഗമമാക്കാനൊരുങ്ങി ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം നടത്താൻ സാധിക്കുന്ന വോസ്ടോ അക്കൗണ്ടിനാണ് ഐസിഐസിഐ ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഇന്ത്യൻ രൂപ ഉപയോഗിച്ച് കയറ്റുമതി- ഇറക്കുമതി ഇടപാടുകൾ വേഗത്തിൽ നടത്താൻ സാധിക്കും. കൂടാതെ, അമിത വിദേശ കറൻസി ഉപയോഗം തടയുന്നതിനും സഹായിക്കുന്നതാണ്.
ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്കായി രൂപ ഉപയോഗിക്കാൻ കഴിയുമെന്നതാണ് വോസ്ടോ അക്കൗണ്ടിന്റെ പ്രധാന പ്രത്യേകത. അതിനാൽ, വിദേശ കറൻസി ഉപയോഗിക്കുമ്പോൾ സാധാരണയായി ഉണ്ടാകുന്ന റിസ്ക് ഒഴിവാക്കാൻ കഴിയും. യുഎസ്, കാനഡ, യുഎഇ, സൗദി അറേബ്യ, ജർമ്മനി, മലേഷ്യ എന്നിവ ഉൾപ്പെടെ 29 രാജ്യങ്ങളിലെ കറസ്പോണ്ടന്റ് ബാങ്കുകളുടെ നൂറിലധികം വോസ്ടോ അക്കൗണ്ടുകൾ ഐസിഐസിഐ ബാങ്കിന് ഉണ്ട്. ആഗോളതലത്തിൽ ഇന്ത്യൻ രൂപയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാൻ വോസ്ടോ അക്കൗണ്ടുകൾ സഹായകമാണ്. 2022 ജൂലൈയിലാണ് റിസർവ് ബാങ്ക് വോസ്ടോ അക്കൗണ്ടുകൾ ആരംഭിച്ചത്.
Post Your Comments