UAELatest NewsNewsInternationalGulf

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ആദ്യ സർവ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും

അബുദാബി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഗോ ഫസ്റ്റ് (ഗോ എയർ). ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്കെന്ന് അധികൃതർ അറിയിച്ചു.

Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ച്ചയിൽ 3 വിമാനങ്ങൾ സർവ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയിൽ 5 ദിവസമാക്കി ഉയർത്തും. കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം രാത്രി 10.40 നാണ് അബുദാബിയിലെത്തുക. തിരികെ അബുദാബിയിൽ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലർച്ചെ 5:10ന് കൊച്ചിയിലെത്തും.

Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button