ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. 2021-22 വർഷത്തെ സ്കോളർഷിപ്പിന് അർഹരായവരെയാണ് പ്രഖ്യാപിച്ചത്. സാമൂഹിക, സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്നവർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സ്കോളർഷിപ്പിന് 159 പേരാണ് ഇത്തവണ അർഹരായിട്ടുള്ളത്. കെ.പി ഹോർമിസിന്റെ സ്മരണാർത്ഥമാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ഒന്നാംവർഷ എംബിബിഎസ്, എൻജിനീയറിംഗ്, ബിഎസ്.സി നേഴ്സിംഗ്, കാർഷിക സർവ്വകലാശാലകളിലെ അഗ്രികൾച്ചർ സയൻസുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ എന്നിവരെയാണ് സ്കോളർഷിപ്പിനായി പരിഗണിച്ചത്.
Post Your Comments