Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaNattuvarthaLatest NewsNews

ആക്രമണം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ: സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ എസ്.എഫ്.ഐ ആക്രമണം, ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും പൊലീസ് നോക്കി നിൽക്കെയാണു സംഭവം അരങ്ങേറിയതെന്നത്, വളരെ ഗൗരവമേറിയതാണെന്നും ചെന്നിത്തല പറഞ്ഞു.

‘മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ.പി. ജയരാജനാണ്. പ്രർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്‍റെ വാദം തള്ളിക്കൊണ്ടാണു, കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ഇപ്പോൾ ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകൾ അടിച്ച് തകർത്തത്,’ ചെന്നിത്തല വ്യക്തമാക്കി.

‘ബി.ജെ.പി പിന്നില്‍ നിന്ന് കുത്തി, വിമതനീക്കത്തിനെതിരെ തിരിച്ചടിക്കാൻ തയ്യാറാണ്’: ഉദ്ധവ് താക്കറെ

സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പൊലീസിലെ ഒരു വിഭാഗം, ഈ ആക്രമണങ്ങൾക്കെല്ലാം കണ്ണടച്ചു കൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഒപ്പം, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button