Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂകമ്പം. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

Read Also: നെറ്റ്ഫ്ലിക്സ്: നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഭീതി മാറും മുന്‍പാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. പക്തികയിലെ ഗയാന്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയോടെ ആയിരുന്നു വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. മേഖലയില്‍ ബുധനാഴ്ച ഉണ്ടായ ഭൂചലനത്തില്‍ 1,150 പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്ത ഭൂകമ്പമായിരുന്നു ബുധനാഴ്ച ഉണ്ടായത്.

നഗരമേഖലകളില്‍ നിന്നും അകലെ വിദൂരമായ മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളിലായിരുന്നു ഭൂചലനം കൂടുതല്‍ നാശം വിതച്ചത്. ദുരന്ത പ്രതിരോധത്തിലെ താലിബാന്‍ സര്‍ക്കാരിന്റെ പരിചയക്കുറവ് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം ലോകരാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം വഷളായിരുന്നു. അന്താരാഷ്ട്ര സഹായം ലഭ്യമാകുന്നതിന് ഈ രാഷ്ട്രീയ സാഹചര്യം വിലങ്ങു തടിയാകുകയും ചെയ്തു.

എന്നാല്‍, ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍ ജനതയ്ക്ക് സഹായം ലഭ്യമാക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുകളും ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ എത്തിച്ച് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button