അടൂർ: സ്വാതന്ത്ര്യ സമരം ഏകമുഖമല്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണെന്നും, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും ആദരിച്ചാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Also Read:മന്ത്രിമാരുള്‍പ്പെട്ട വലിയ സംഘം പോയിട്ടും പവാറിന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് അറിഞ്ഞില്ല
‘കച്ചവടത്തിനു വന്നവര്‍ അധികാരം കൈയടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചത് കേരള ചരിത്രമാണ്. ആ ബോധം നമ്മളിൽ ഓരോരുത്തർക്കും ഉണ്ടാവണം. സ്വാതന്ത്ര്യ സമരങ്ങൾ ഒരു കൂട്ടായ പ്രയത്നത്തിന്റെ ഭാഗമാണ്’, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം, 1809ലെ വേലുത്തമ്പി ദളവയുടെ ജീവല്‍ത്യാഗം എന്ന വിഷയത്തിൽ മണ്ണടിയില്‍ പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിച്ചു.
Post Your Comments