KozhikodeKeralaNattuvarthaLatest NewsNews

‘ആരോഗ്യ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല’: ചില വ്യക്തികള്‍ ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് സതീശന്‍

കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോർജിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചില വ്യക്തികള്‍ ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും സതീശൻ ആരോപിച്ചു. ആലുവയില്‍ നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച അവയവം എടുത്ത് വയ്ക്കാന്‍ പോലും ആളുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പെട്ടി എടുത്ത് കൊണ്ട് ഓടാന്‍ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഡോക്ടര്‍മാര്‍ ഈ അവയവം ഏറ്റുവാങ്ങി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാല്‍, ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തില്‍ ആരോഗ്യ വകുപ്പ് തകര്‍ന്നിരിക്കുകയാണ്,’സതീശൻ പറഞ്ഞു.

മനസിനും ശരീരത്തിനും അച്ചടക്കവും സന്തോഷവും പകരാൻ യോഗ മികച്ച മാർഗം: മന്ത്രി ആർ ബിന്ദു

ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button