തിരുവനന്തപുരം: മനസിനും ശരീരത്തിനും അച്ചടക്കവും സന്തോഷവും പകരാൻ യോഗ മികച്ച മാർഗമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള സർവകലാശാലയും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Read Also: കേരള സർവ്വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്: അഭിമാനനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
കേരള സർവകലാശാല പ്രോ വൈസ് ചാൻസിലർ പ്രൊഫസർ ഡോ. പി പി അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രമുഖ യോഗാചര്യനായ പത്മഭൂഷണൻ ശ്രീഎം വിശിഷ്ടാതിഥിയായിരുന്നു. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ കെ എച്ച് ബാബുജൻ, അഡ്വക്കേറ്റ് ജി മുരളീധരൻ പിള്ള, അഡ്വക്കേറ്റ് ബി ബാലചന്ദ്രൻ, അരുൺകുമാർ, അഡ്വക്കേറ്റ് എ അജികുമാർ, പ്രൊഫസർ വിജയൻ പിള്ള, പി രാജേന്ദ്രകുമാർ, യോഗ അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വെള്ളയമ്പലം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നൂറോളം വിദ്യാർത്ഥികളുടെ യോഗപ്രദർശനവും നടന്നു.
Post Your Comments