Latest NewsIndiaNews

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു: രാജി ഉടനെന്ന് സൂചന

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു. ഭരണം നഷ്ടമാകുമെന്ന് ഉറപ്പിച്ചതോടെ സ്വന്തം വീടായ മാതോശ്രീയിലേക്ക് മടങ്ങാനാണ് ഉദ്ധവിന്റെ തീരുമാനം. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’ ഒഴിഞ്ഞ ഉദ്ധവിന് അനുയായികൾ യാത്രയയപ്പ് നൽകി. അതേസമയം, ഔദ്യോഗിക വസതി ഒഴിയുന്നതിനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനത്തെ, ഏത് നിമിഷവും രാജി വെച്ചേക്കാം എന്നതിന്റെ സൂചനയായാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എൽ.എമാർ നിലപാടിൽ ഉറച്ചു നിന്നതോടെ മഹാരാഷ്‌ട്ര സർക്കാരിന് സാങ്കേതികമായി ഭൂരിപക്ഷം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ്, മുഖ്യമന്ത്രി മന്ദിരം ഒഴിയാനുള്ള ഉദ്ധവിന്റെ നടപടി.

കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം. മണി പോയാൽ എന്തായിരിക്കും സ്ഥിതി: പി.കെ. ബഷീർ

അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട സാഹചര്യം വന്നാൽ ഒഴിയുമെന്നും അധികാരത്തോട് അമിത ആഗ്രഹമില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. വിമതർക്ക് തന്നെ ആവശ്യമില്ലെങ്കിൽ രാജിക്ക് തയ്യാറാണെന്നും രാജിക്കത്ത് തയ്യാറാണെന്നും ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button