Latest NewsFootballNewsSports

കരിയറിലെ തന്റെ ഏറ്റവും മികച്ച ഗോൾ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരിയറിൽ തന്റെ ഏറ്റവും മികച്ച ഗോൾ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ. മാഞ്ചസ്റ്റർ സിറ്റി വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു മുൻ അർജന്റീനിയൻ സൂപ്പർ താരം. മാഞ്ചസ്റ്റർ സിറ്റിക്കും സെർജിയോ അഗ്യൂറോയ്ക്കും സിറ്റി ആരാധകർക്കും ഒരിക്കലും മറക്കാനാവാത്ത ഗോൾ.

പ്രീമിയർ ലീഗ് ചരിത്രത്തിൽ സിറ്റി ആദ്യമായി കിരീടം സ്വന്തമാക്കിയ ഗോൾ, ആരാധകരുടെ എക്കാലത്തെയും മികച്ച ഗോൾ. 2011-12 സീസണിലെ അവസാന മത്സരത്തിന്‍റെ അവസാന മിനിറ്റിലായിരുന്നു അഗ്യൂറോ സിറ്റിയുടെ രക്ഷകനായത്. ഗോൾ നേടിയതിന് ശേഷമുള്ള വിജയാഘോഷം അഗ്യൂറോ ഓർത്തെടുത്തു. ഗോളിന്‍റെ ഞെട്ടലിലായതിനാല്‍ എന്നെ വെറുതെവിടൂ എന്നാണ് സഹതാരങ്ങളോട് ഗോളാഘോഷത്തിനിടെ പറഞ്ഞത് എന്ന് അഗ്യൂറോ വെളിപ്പെടുത്തി.

Read Also:- വായ്പ്പുണ്ണ് അകറ്റാൻ മോരും നാരങ്ങ നീരും!

മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് അഗ്യൂറോ. പത്ത് വർഷത്തിനിടെ 275 കളിയിൽ നേടിയത് 184 ഗോളും 47 അസിസ്റ്റും. 2012ലെ ആദ്യ കിരീടനേട്ടത്തിന് ശേഷം ഈ സീസണിലുൾപ്പടെ സിറ്റി അഞ്ചുതവണ കൂടി ചാമ്പ്യന്മാരായി. കഴിഞ്ഞ സീസണിൽ സിറ്റി വിട്ട് ബാഴ്സലോണയിലെത്തിയ അഗ്യൂറോ ഹൃദ്രോഗത്തെ തുടർന്ന് കളിക്കളം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button