വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്.
Read Also : 30 വർഷങ്ങൾക്ക് ശേഷം ലങ്കയ്ക്ക് ഏകദിന പരമ്പര: ഓസ്ട്രേലിയയെ വീഴ്ത്തിയത് അവസാന പന്തില്‍
കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരൻ. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് വിവരം. ശശിധരനുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമല രാമൻ പറഞ്ഞു.
Post Your Comments