KottayamLatest NewsKeralaNattuvarthaNews

പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര്: എല്ലാം മാണിസാറിന്‍റെ പരിശ്രമത്തിന്‍റെ ഫലമെന്ന് ജോസ് കെ. മാണി

കോട്ടയം: പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നൽകിയതിൽ പ്രതികരണവുമായി കേരളം കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി രംഗത്ത്. ആധുനിക സൗകര്യങ്ങളോടുകൂടി പാലാ ജനറല്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നില്‍ മാണി സാറിന്‍റെ നിരന്തരമായ ഇടപെടലും പരിശ്രമവും ഉണ്ടായിരുന്നുവെന്ന് ജോസ് കെ. മാണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

‘പാലായിലെ സാധാരണ ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ പാലാ ജനറല്‍ ആശുപത്രിയുടെ വികസനത്തിനായിരുന്നു എന്നും മാണി സാറിന്‍റെ മുഖ്യപരിഗണന. ഇനി മാണിസാറിന്‍റെ പേരില്‍ പാലാ ജനറല്‍ ആശുപത്രി അറിയപ്പെടും. ഈ തീരുമാനമെടുത്ത എൽഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പാലായിലെ ജനങ്ങളുടെ നിറഞ്ഞ സ്നേഹവും കടപ്പാടും അറിയിക്കുന്നു’, ജോസ് കെ. മാണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button