പെരുവ: നിയന്ത്രണം വിട്ടെത്തിയ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകനും ഗുരുതര പരിക്ക്. അവർമ ആര്യപ്പിള്ളിൽ ദിലീപ് (56), മകൻ ദീപക്(21) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 ന് പെരുവ- ഇലത്തി റോഡിൽ മുതിരക്കാല വളവിലാണ് അപകടം നടന്നത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : സ്വർണം റീസൈക്കിൾ: നാലാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ
ഇരുവരും വല്ലകത്ത് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ പോകുകയായിരുന്നു. പെരുവയിൽ നിന്ന് ഇലത്തി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. കാലിനും തലക്കും വാരിയെല്ലിനുമാണ് ദീപക്കിനു ഗുരുതര പരിക്കേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments