സ്വർണം റീസൈക്കിൾ ചെയ്യുന്ന രാജ്യങ്ങളുടെ കണക്കുകൾ പുറത്തുവിട്ടു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടുകൾ പ്രകാരം, സ്വർണം റീസൈക്കിൾ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, കഴിഞ്ഞ അഞ്ചു വർഷത്തിലേറെ രാജ്യത്തെ സ്വർണ ലഭ്യതയുടെ 11 ശതമാനവും പഴയ സ്വർണത്തിൽ നിന്നുമാണ്.
2021 ലെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ സ്വർണ ശുദ്ധീകരണ ശേഷി 1,800 ടണ്ണാണ്. കൂടാതെ, 2013 മുതൽ 2021 കാലയളവ് വരെ ഇന്ത്യയുടെ സ്വർണ ശുദ്ധീകരണ ശേഷിയിൽ 500 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
Also Read: മഴക്കാടുകൾ പ്രകൃതിയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്ത്: അറിയാം മഴക്കാടുകളെക്കുറിച്ച്
Post Your Comments