Latest NewsNewsBusiness

ക്രൂഡ് ഓയില്‍ വിലയിടിവ്: ലോകരാജ്യങ്ങളിലെ ഇന്ധന വിലയില്‍ മാറ്റമുണ്ടാകുമെന്ന് സൂചന

 

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട്. ബാരലിന് 123 ഡോളറായി ഉയര്‍ന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയായിരുന്നു. ലോകരാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കൈക്കൊണ്ട നടപടികളും,ചൈനയില്‍ ഉണ്ടായ കൊറോണ പ്രതിസന്ധിയും ഉള്‍പ്പെടെ വിലയിടിവിന് കാരണമായി. നിലവില്‍ 110 ഡോളറില്‍ നില്‍ക്കുന്ന വിപണി വില ഭാവിയില്‍ 98 ഡോളറിലേക്ക് താഴാനും സാധ്യത ഉണ്ടെന്ന് വിധഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ത്തി വച്ചിരുന്നു. ഇതോടെ ഒപെക് രാജ്യങ്ങളെ മറികടന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഒപെക് രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടി ആയി. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞത്.

ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ എണ്ണ ഉല്പാദനം 648,000 ബാരലുകളാക്കി ഉയര്‍ത്താന്‍ ഒപെക് രാജ്യങ്ങല്‍ തീരുമാനിച്ചിരുന്നു. വിലയിടിഞ്ഞ് തുടങ്ങിയതോടെ ഇതും അനിശ്ചിതത്വത്തില്‍ ആയിട്ടുണ്ട്. നേരത്തെ തീരുമാനിച്ച 432,000 ബാരലുകളില്‍ നിന്നാണ് 648,000 ആയി ഉയര്‍ത്താന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നത്.സൗദി അറേബ്യ പ്രതിദിന ഉല്‍പ്പാദനം 10 ലക്ഷം ബാരലാക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിവ് തുടരുകയാണെങ്കില്‍ ലോകരാജ്യങ്ങളിലെ ഇന്ധന വിലയിലും മാറ്റമുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന പാകിസ്താന്‍, ശ്രീലങ്ക പോലുളള രാജ്യങ്ങള്‍ക്ക് ഇത് ഏറെ ആശ്വാസമേകും. ഇന്ത്യയിലും ഇന്ധന വിലയില്‍ ഇത് മാറ്റമുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button