KollamNattuvarthaLatest NewsKeralaNews

മ​ദ്യ​ല​ഹ​രി​യി​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ യു​വ​തി അ​ടി​ച്ചു കൊ​ലപ്പെടുത്തി

കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ആ​ന​ക്കോ​ട്ടൂ​ർ കു​ള​ത്തും​ക​രോ​ട്ട് വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ​പി​ള്ള​യാ​ണ് (50) കൊ​ല്ല​പ്പെ​ട്ട​ത്

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ യു​വ​തി അ​ടി​ച്ചു കൊ​ന്നു. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ആ​ന​ക്കോ​ട്ടൂ​ർ കു​ള​ത്തും​ക​രോ​ട്ട് വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ​പി​ള്ള​യാ​ണ് (50) കൊ​ല്ല​പ്പെ​ട്ട​ത്. കൊലപാതകവുമായി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​മു​രു​പ്പേ​ൽ ര​ജ​നി​യെ (43) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ര​ജ​നിയു​ടെ വീ​ട്ടി​ലെ​ത്തി​യ ശ​ശി​ധ​ര​ൻ​പി​ള്ള ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ര​ജ​നി​യെ ക​ട​ന്നു പി​ടി​ച്ചു. ഉ​റ​ക്ക​ത്തി​ൽ നി​ന്നു​ണ​ർ​ന്ന യു​വ​തി ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ ത​ല​യ്‌​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, നാ​ട്ടു​കാ​രാ​ണ് ശ​ശി​ധ​ര​ൻ പി​ള്ള​യ്‌​ക്ക് ത​ല​യ്‌​ക്ക് അ​ടി​യേ​റ്റ വി​വ​രം പൊലീ​സി​ൽ അ​റി​യി​ച്ച​ത്.

Read Also : ഇന്ത്യൻ സൂപ്പർ താരത്തിന് കൊവിഡ്: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉടന്‍ ചേരില്ലെന്ന് റിപ്പോർട്ട്

ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​റ​സ്റ്റ് ചെ​യ്ത ര​ജ​നി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

ഒ​റ്റ​യ്‌​ക്ക് ക​ഴി​യു​ക​യാ​യി​രു​ന്ന ശ​ശി​ധ​ര​ൻ പി​ള്ള ആ​റ് മാ​സം മു​ൻ​പാ​ണ് ര​ജ​നി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച ര​ജ​നി മ​ക​നോ​ടൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button