പയ്യന്നൂർ: പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്, മുസ്ലീം യൂത്ത് ലീഗാണ് എം.എല്‍.എയ്‌ക്കെതിരെ, പയ്യന്നൂർ ഡി.വൈ.എസ്.പിയ്ക്ക് പരാതി നൽകിയത്. മധുസൂധനന് എതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് മുസ്ലീം യൂത്ത് ലീഗിന്റെ ആവശ്യം.
മൂന്ന് ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറിയാണ് ആരോപിക്കപ്പെട്ടത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയില്‍ തിരിമറി നടത്തി എന്നാണ് നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്നിരുന്ന ആരോപണം.
ദ്രൗപതി മുർമു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
ഏരിയ കമ്മിറ്റി ഓഫിസ് നിർമ്മാണ ധനസമാഹരണത്തിനു വേണ്ടി, സി.പി.എം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നും ഒരു നറുക്കിനു വേണ്ടി പിരിച്ചെടുത്ത തുക പൂർണ്ണമായി കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞി കൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കിയത് വൻ വിവാദമായിരുന്നു.
Post Your Comments