ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡിഷയിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ 1958ലാണ് ദ്രൗപതി മുർമു ജനിച്ചത്.
രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ പ്രതിനിധിയാണ് സന്താൾ വശജയായ ദ്രൗപദി. 2015ൽ ഝാർഖണ്ഡിന്റെ ഗവർണറായ ഇവർ ഒഡിഷയിലെ ബിജു ജനതാദൾ-ബി.ജെ.പി സഖ്യ സർക്കാറിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന നേട്ടവും ദ്രൗപദി മുർമുവിന് സ്വന്തമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ, ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. 2000 മുതൽ 2004 വരെയുള്ള കാലയളവിൽ ഒഡിഷയിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു.
ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments