Latest NewsKeralaNattuvarthaNews

കരിമ്പനകൾ നട്ട് വളർത്തണം, പ്രധാനമന്ത്രി പ്രശംസിച്ചതോടെ ഹിറ്റായി പദ്ധതി: കരിമ്പന പ്രതിരോധം തീർത്ത് കേരളം

തിരുവനന്തപുരം: തൂത്തുക്കുടി തീരത്തെ കരിമ്പന വളർത്തൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ ഇടം പിടിച്ചതോടെ പദ്ധതി കേരളത്തിലും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തീരം കടലെടുത്തുപോകാതെ കാക്കാനാണ്‌ ‘കരിമ്പന പ്രതിരോധം’ പരീക്ഷിക്കുന്നത്.

Also Read:14 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനിരയാക്കി : യുവാവ് ​അറസ്റ്റിൽ

തീരത്തെ സംരക്ഷിക്കാനും, ദ്വീപുകള്‍ക്ക് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ നിലനിറുത്താന്‍ കരിമ്പനകള്‍ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്നാട് സർക്കാർ തൂത്തുകുടിയിൽ പദ്ധതി തുടങ്ങി വച്ചത്. പദ്ധതി വലിയ വിജയമായതോടെ കേരളവും കരിമ്പനയുടെ കോട്ടകൾ കെട്ടാൻ തീരുമാനിക്കുകയായിരുന്നു.

വനം വന്യജീവി വകുപ്പും സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ചാവക്കാട് പഞ്ചവടി കടപ്പുറത്ത് 300 വിത്തുകള്‍ പാകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആഴത്തിലുള്ള നാരുവേര് പടലങ്ങളുള്ളതിനാല്‍ കരിമ്പനയ്ക്ക് മണ്ണൊലിച്ചുപോകാതെ നിറുത്താനാകും. മണ്ണില്‍ വേരൂന്നിയാല്‍ ബെല്‍റ്റ് പോലെ പ്രവര്‍ത്തിക്കും. പരിമിതമായ വെള്ളത്തിലും ഉപ്പിന്റെ അംശമുണ്ടെങ്കിലും വളരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button