മുംബൈ: ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മാറി നില്‍ക്കുന്നത് ഒരു ഇടവേളയായി കണ്ടാല്‍ മതിയെന്ന് ഇന്ത്യൻ സൂപ്പർ സ്പിന്നർ ആർ അശ്വിൻ. അടുത്ത സീസണില്‍ കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് താന്‍ കരുതുന്നതെന്നും അശ്വിന്‍ പറയുന്നു.
‘ഫാഫ് ഡൂപ്ലെസിയെ നായകനായി തെരഞ്ഞെടുത്ത ബാംഗ്ലൂരിന്‍റേത് മികച്ച തീരുമാനമായിരുന്നു. ധോണിയെപ്പോലെ കൂളായ നായകനാണ് ഡൂപ്ലെസിയും. പക്ഷെ, ഡൂപ്ലെസി ഐപിഎല്‍ കരിയറിന്‍റെ അവസാന കാലത്താണ്. ചിലപ്പോള്‍ രണ്ടോ മൂന്നോ സീസൺ കൂടി അദ്ദേഹം കളിച്ചേക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു’.
‘അതുകൊണ്ടുതന്നെ, ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നതിനെ ഒരു ഇടവേളയായി കണ്ടാല്‍ മതി. അടുത്ത സീസണില്‍ അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തുമെന്നു തന്നെയാണ് താന്‍ കരുതുന്നത്’ അശ്വിന്‍ പറഞ്ഞു.
Read Also:- മുസര്‍ബാനിയല്ല മാര്‍ക്ക് വുഡിന്റെ പകരക്കാരൻ: പുതിയ താരത്തെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഹ്ലി ആർസിബി നായക സ്ഥാനവും ഒഴിഞ്ഞത്. നായകനെന്ന നിലയില്‍ ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ നയിച്ചെങ്കിലും ഒരു തവണ ഫൈനലിലെത്തിച്ചു. എന്നാൽ, ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ താരത്തിനായില്ല.
Post Your Comments